കോഴിക്കോട് കൊടിയത്തൂരിൽ സ്‌കൂൾ ബസുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം

school bus

കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർഥികളുമായി വന്ന സ്‌കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ബസുകളാണ് കാരക്കുറ്റിയിൽ നാട്ടുകാർ തടഞ്ഞത്. മൂന്ന് ബസുകളാണ് നാട്ടുകാർ തടഞ്ഞിട്ടത്

പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെ വലിയ ബസുകളിൽ കുട്ടികളെ കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് തടഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. ചെറിയ ബസുകൾ കടത്തി വിടുകയും വലിയ ബസുകൾ എത്തിയപ്പോൾ തടയുകയുമായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.
 

Share this story