പയ്യന്നൂരിൽ കട അടപ്പിക്കാനെത്തിയ പോപുലർ ഫ്രണ്ടുകാരെ വളഞ്ഞിട്ട് തല്ലിയോടിച്ച് നാട്ടുകാർ

payyanur

ഹർത്താൽ ദിനത്തിൽ പയ്യന്നൂരിൽ കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കാനെത്തിയ പോപുലർ ഫ്രണ്ടുകാരെ ഓടിച്ചിട്ട് തല്ലി നാട്ടുകാർ. ഹർത്താൽ അനുകൂലികളെ നന്നായി പെരുമാറിയ ശേഷം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പയ്യന്നൂർ ടൗണിൽ തുറന്ന ആറ് കടകൾ അടപ്പിക്കാനായി ആറ് പ്രവർത്തകരാണ് എത്തിയത്

പഴയ ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ബസാർ വരെ തുറന്ന കടകളിലും ബാങ്കുകളിലും കയറി പൂട്ടാൻ ആവശ്യപ്പെട്ട സംഘത്തെ സെൻട്രൽ ബസാറിലെത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടിയത്. ഇവരെ റോഡിലിട്ട് നന്നായി മർദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്

തൃക്കരിപ്പൂർ കാരോളത്തെ കെ വി മുബഷീർ, ഒളവറയിലെ അബ്ദുൽ മുനീർ, രാമന്തളി വടക്കുമ്പാട്ടെ നർഷാദ്, ഷുഹൈബ് എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. രണ്ട് പേർ അടി കിട്ടിയ പാടേ ഓടി രക്ഷപ്പെട്ടു
 

Share this story