ലവ് ജിഹാദ് ആർ എസ് എസ് അജണ്ട; ഭരണസംവിധാനത്തെ ഇതിനായി ഉപയോഗിക്കുന്നു: വൃന്ദ കാരാട്ട്

vrinda

ലവ് ജിഹാദ് ആർ എസ് എസിന്റെ അജണ്ടയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഭരണസംവിധാനവും രാഷ്ട്രീയവും ഇതിനായി ഉപയോഗിക്കുന്നുവെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ അവർ പറഞ്ഞു

വർഷങ്ങൾക്ക് മുമ്പ് ലവി ജിഹാദ് കോലാഹലങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ താനുണ്ടാകുമായിരുന്നില്ലെന്ന് നർത്തകയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായ് പറഞ്ഞു. ലവ് ജിഹാദ് കോലാഹലങ്ങൾ ഇല്ലാത്തതിനാലാണ് തന്റെ പൂർവികർ ഒന്നിച്ചത്. തന്റെ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും അങ്ങനെയാണ്. മക്കളോട് മറ്റ് വിഭാഗങ്ങളിൽ നിന്ന് വിവാഹം കഴിക്കരുതെന്ന് മാതാപിതാക്കൾ പറയരുതെന്നും മല്ലിക സാരാഭായ് പറഞ്ഞു. 

തിരുവനന്തപുരത്താണ് ദേശീയ സമ്മേളനം നടക്കുന്നത്. 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
 

Share this story