ഗാനരചയിതാവും കവിയുമായ ബീയാർ പ്രസാദ് അന്തരിച്ചു

beeyar

ഗാനരചയിതാവും കവിയുമായ ബീയാർ പ്രസാദ് അന്തരിച്ചു. 62 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിൽ വെച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ നടക്കും. കിളിച്ചുണ്ടൻ മാമ്പഴം, പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, ജലോത്സവം, വെട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ എഴുതിയിട്ടുണ്ട്

മലയാള ടെലിവിഷൻ രംഗത്തെ ആദ്യകാല അവതാരകൻ കൂടിയായിരുന്നു ബീയാർ പ്രസാദ്. 1993ൽ ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥയെഴുതിയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. കിളിച്ചുണ്ടൻ മാമ്പഴത്തിലാണ് ആദ്യമായി ഗാനങ്ങൾ എഴുതുന്നത്.
 

Share this story