കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് എം വി ഗോവിന്ദൻ

govindan

കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി മാനസിക നിലയുള്ള സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസ്. ഓരോ വിഷയത്തിലെയും പ്രതികരണത്തിൽ ദാർശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബിബിസി ഡോക്യുമെന്ററി കാണണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. 

ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായമാണെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാകില്ലെന്നും ശശി തരൂർ എംപി പ്രതികരിച്ചു. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്ന അനിൽ ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്നും തരൂർ പറഞ്ഞു.
 

Share this story