മദപ്പാടുണ്ട്, അക്രമാസക്തനാകാൻ സാധ്യത; പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ്

padayappa

മൂന്നാറിൽ പതിവായി ഇറങ്ങുന്ന കൊമ്പൻ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വീണ്ടും വനംവകുപ്പിന്റെ മുന്നറിയിപ്പ്. മദപ്പാടുള്ളതിനാൽ പടയപ്പ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാലാണ് വനംവകുപ്പ് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. 

മദപ്പാടുളള സമയത്ത് സാധാരണയായി പടയപ്പ കാടു കയറുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി മദപ്പാടുളള സമയത്തും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ് പടയപ്പ. സാധാരണ നിലയിൽ പടയപ്പ ജനങ്ങൾക്കൊരു പ്രശ്‌നവുമുണ്ടാക്കാറില്ല. എന്നാൽ മദപ്പാടുളള സമയത്ത് ആനകൾ പൊതുവെ അക്രമാസക്തരാവാറുളളതാണ് വനംവകുപ്പിന് ആശങ്ക ഉണ്ടാകാൻ കാരണം
 

Share this story