മകരവിളക്ക് ദർശനം ഇന്ന് വൈകുന്നേരം; സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം

sabarimala

ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനം ഭക്തരെ കൊണ്ട് നിറഞ്ഞു. വൈകുന്നേരം ആറരയ്ക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്. സുരക്ഷക്കായി രണ്ടായിരം പോലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്.

തിരുവാഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിടില്ല. ഇടുക്കിയിൽ പുല്ലുമേടി, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മെഡിക്കൽ സംവിധാനങ്ങളും ഫയർഫോഴ്‌സ്, ആബുംലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്ജമാണ്.
 

Share this story