പറവൂർ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റയാൾ മരിച്ചു
Sun, 29 Jan 2023

എറണാകുളം വടക്കൻ പറവൂർ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റയാൾ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ജോർജ് ആണ് മരിച്ചത്. ആശുപത്രി വിട്ടശേഷമാണ് മരണം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് നിരവധിയാളുകൾ ആശുപത്രിയിലായ സംഭവത്തിൽ പറവൂരിലെ മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. മജ്‌ലിസ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച എഴുപതിലേറെ ആളുകൾക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്.