മാങ്ങയിട്ട മീൻ കറി, ചിക്കൻ വരട്ടിയത്, മട്ടൻ ബിരിയാണി, ഇളനീർ പായസം; രാഹുൽ ഗാന്ധിക്ക് വിഭസമൃദ്ധമായ ഉച്ചയൂണ്

oon

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പര്യടനം തുടരുന്ന രാഹുൽ ഗാന്ധിക്ക് ഇന്ന് എറണാകുളം കളമശ്ശേരിയിൽ ഉച്ചയ്ക്ക് ഒരുങ്ങുന്നത് വിഭവസമൃദ്ധമായ ഭക്ഷണം. ഉച്ചയ്ക്ക് ഒരു മണിക്ക് കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ബീഫ് ഒഴികെയുള്ള മാംസാഹാരങ്ങളും മീനുമൊക്കെയാണ് തയ്യാറാക്കിയിരിക്കുന്നത്

ചൂട് അപ്പം, നൂൽ പൊറോട്ട, ചിക്കൻ വരട്ടിയത്, മട്ടൻ ബിരിയാണി, മാങ്ങയിട്ട മീൻ കറി, പനീർ മാങ്ങാക്കറി, ആലപ്പി വെജിറ്റബിൾ കറി, പ്ലയിൻ പുലാവ്, മാങ്ങാ ചമ്മന്തി, മട്ട അരിയുടെ ചോറ്, മീൻ വറ്റിച്ചത്, സാമ്പാർ, തോരൻ, പുളിശ്ശേരി, മെഴുക്കുപുരട്ടി, പപ്പടം തുടങ്ങി ഗംഭീര ഇനങ്ങളാണ് ഉച്ചഭക്ഷണത്തിനുള്ളത്

ഇതുകൂടാതെ തണുത്ത ഇളനീർ പായസവും ഭക്ഷണത്തിനൊപ്പമുണ്ട്. കെപിസിസി അംഗം ജമാൽ മണക്കാടനാണ് രാഹുലിന്റെ ഭക്ഷണത്തിന്റെ ചുമതല. ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, ആത്മീയ നേതാക്കൾക്കൊപ്പമാണ് രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്നത്.
 

Share this story