ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്; ഒളിയമ്പുമായി തരൂർ

tharoor

എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് ചിലർക്കെതിരെ ഒളിയമ്പ് എയ്ത് ശശി തരൂർ. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം 80 വർഷങ്ങൾക്ക് മുമ്പാണ് പറഞ്ഞത്. രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ട് എന്നായിരുന്നു ശശി തരൂരിന്റെ വാക്കുകൾ

മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇന്നത്തേത് എന്നും തരൂർ പറഞ്ഞു. അതേസമയം തരൂരിനെ വാനോളം പുകഴ്ത്തിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസംഗിച്ചത്. തരൂരിനെ മുമ്പ് താൻ ഡൽഹി നായർ എന്ന് വിളിച്ചിട്ടുണ്ട്. അത് തിരുത്തുന്നതിന് കൂടിയാണ് തരൂരിനെ ഇന്ന് ക്ഷണിച്ച് വരുത്തിയതെന്നും സുകുമാരൻ നായർ പറഞ്ഞു

തരൂർ കേരള പുത്രനാണ്, വിശ്വപൗരനാണെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനോളം അർഹതയുള്ള മറ്റാരുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
 

Share this story