മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി; വനംവകുപ്പ് തെരച്ചിൽ നടത്തുന്നു
Jan 17, 2023, 07:57 IST

പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലിയിറങ്ങി. ഒരു പുലിയെയും രണ്ട് കുട്ടികളെയും കാർ യാത്രികരാണ് കണ്ടത്. വനംവകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു മാസം മുമ്പ് വളർത്തുനായയെ പുലി പിടികൂടിയിരുന്നു. പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി പിടികൂടാനായിട്ടില്ല