മണ്ണാർക്കാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

arrest

പാലക്കാട് മണ്ണാർക്കാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചങ്ങലീരി മോതിക്കൽ സ്വദേശി പാട്ടത്തിൽ വീട്ടിൽ സജയനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചങ്ങലീരിയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. 

അടുത്തിടെ ജില്ലയിൽ മയക്കുമരുന്ന് കേസുകൾ കൂടിയതോടെ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോടും വൻ എംഡിഎംഎ വേട്ട നടന്നിരുന്നു. 163 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് പിടികൂടിയിരുന്നു.
 

Share this story