ശശി തരൂരിനെ ക്ഷണിച്ച് മാർത്തോമ സഭയും; മാരാമൺ കൺവെൻഷനിൽ പങ്കെടുക്കും

tharoor

മന്നം ജയന്തി ഉദ്ഘാടകനായതിന് പിന്നാലെ ശശി തരൂരിന് മാർത്തോമാ സഭയുടെയും ക്ഷണം. മാരാമൺ കൺവെൻഷനിൽ ശശി തരൂർ പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന യുവവേദിയിലാണ് ശശി തരൂർ പങ്കെടുക്കു. മാർത്തോമ സഭ യുവജനസഖ്യത്തിന്റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തുന്നത്

സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവെൻഷനിലേക്ക് ശശി തരൂർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ശക്തിപ്പെടുകയാണ്. ഫെബ്രുവരി 18ന് നടക്കുന്ന യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിലാണ് തരൂർ സംസാരിക്കുക.
 

Share this story