എസ്‌ഐയുടെ മാനസിക പീഡനം, അധിക്ഷേപിച്ച് ഇറക്കി വിട്ടു; പരാതിയുമായി വനിതാ സിപിഒ

Police

എറണാകുളം പനങ്ങാട് പോലീസ് സ്‌റ്റേഷനിൽ വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരെ എസ് ഐയുടെ മാനസിക പീഡനമെന്ന് പരാതി. എസ് ഐ ജിൻസൺ ഡൊമിനിക്കിനെതിരെയാണ് പരാതി. മാനസിക പീഡനം ചോദ്യം ചെയ്ത സിപിഒയെ എസ് ഐ അധിക്ഷേപിച്ച് ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു

സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പുറത്തിറക്കിയത്. ഇന്ന് രാവിലെയാണ് സ്റ്റേഷനിൽ നാടകീയ സംഭവം നടന്നത്. വിവരമറിഞ്ഞ ഡിസിപി അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
 

Share this story