കോൺഗ്രസിലെ മെറിറ്റ് പാദസേവയും മുഖസ്തുതിയും; തുറന്നടിച്ച് അനിൽ കെ ആന്റണി

anil

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി പദവികളിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എകെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. പാർട്ടി നേതൃത്വം സ്തുതിപാഠകരുടെ വലയിലാണെന്ന് അനിൽ കെ ആന്റണി പറഞ്ഞു. കോൺഗ്രസിലെ മെറിറ്റ് പാദസേവയും മുഖസ്തുതിയുമാണെന്നും രാജിക്കത്തിൽ അനിൽ തുറന്നടിച്ചു

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണുത കാണിക്കുകയാണ്. ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും രാജിക്കത്ത് പങ്കുവെച്ച് അനിൽ പറഞ്ഞു. നേരത്തെ മോദിക്കെതിരായ ഡോക്യുമെന്ററിയെ പിന്തുണക്കരുതെന്നായിരുന്നു അനിൽ പറഞ്ഞത്. ഇത് വലിയ വിവാദമായതോടെയാണ് അനിൽ പാർട്ടി പദവികളിൽ നിന്ന് രാജിവെച്ചത്.
 

Share this story