സംസ്ഥാനത്ത് പാൽ വില വർധിപ്പിച്ചു; മിൽമ പാലിന് ആറ് രൂപ കൂട്ടാൻ സർക്കാർ അനുമതി നൽകി

milma

സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ കൂട്ടാൻ തീരുമാനം. വില വർധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി. എന്ന് മുതൽ വില വർധിപ്പിക്കണമെന്ന കാര്യത്തിൽ മിൽമ ചെയർമാന് തീരുമാനമെടുക്കാം. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും പാൽ വിലയിൽ അഞ്ച് രൂപയുടെയെങ്കിലും വർധനവുണ്ടാകുമെന്നും മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു

ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ മിൽമക്ക് അനുമതി നൽകിയത്. മദ്യവിലയിലും മാറ്റമുണ്ടാകും. വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ മദ്യത്തിന്റെ വില വർധിപ്പിക്കും. മദ്യ ഉത്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതി ഒഴിവാക്കിയാണ് സർക്കാർ ഒഴിവാക്കിയത്.
 

Share this story