പാൽ വില ലിറ്ററിന് ആറ് രൂപ വർധിപ്പിച്ചേക്കും; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

milma

സംസ്ഥാനത്ത് പാൽ വില വർധനയുണ്ടാകും. ലിറ്ററിന് 6 രൂപ കൂട്ടാനാണ് നീക്കം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. മിൽമ എട്ട് രൂപയുടെ വർധനവ് ആണ് ആവശ്യപ്പെട്ടതെങ്കിലും ആറ് രൂപയാകും വർധിപ്പിക്കുക. 

അതേസമയം വില വർധനവിന്റെ നേട്ടം തങ്ങൾക്ക് കിട്ടാറില്ലെന്ന പരാതിയാണ് ക്ഷീര കർഷകർക്കുള്ളത്. വർധനവിന്റെ നേട്ടം എല്ലായ്‌പ്പോഴും മിൽമക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീര കർഷകർ പറയുന്നു. നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ്. മിൽമ വിൽക്കുന്നത് ലിറ്ററിന് 50 രൂപയ്ക്കും

വർധിപ്പിക്കുന്ന തുകയിൽ 82 ശതമാനം കർഷകർക്ക് നൽകുമെന്നാണ് മിൽമയുടെ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രൊസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിലെത്തും.
 

Share this story