ലത്തീൻ സഭയുടെ കൊച്ചിയിലെ പരിപാടിയിൽ നിന്നും മന്ത്രി ആന്റണി രാജു പിൻമാറി

Antony Raju

ലത്തീൻ സഭയുടെ കൊച്ചിയിലെ പരിപാടിയിൽ നിന്നും മന്ത്രി ആന്റണി രാജു പിൻമാറി
വിഴിഞ്ഞത്ത് പ്രതിഷേധം തുടരുന്നതിനിടെ ലത്തീൻ സഭയുടെ പരിപാടിയിൽ നിന്നും മന്ത്രി ആന്റണി രാജു പിൻമാറി. കൊച്ചി ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ നിന്നാണ് മന്ത്രി പിൻമാറിയത്. തിരക്കുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. അതേസമയം മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്

മന്ത്രി പങ്കെടുക്കാത്തതിനാൽ ബിഗ് ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അതിരൂപതയുമായുള്ള പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മന്ത്രി ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ നിന്ന് പിൻമാറിയത്. നേരത്തെ മന്ത്രിയിൽ നിന്ന് അനുമതി വാങ്ങി നോട്ടീസ് അടക്കം തയ്യാറാക്കിയിരുന്നു. 

എന്നാൽ തിരക്കായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഭവവുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി വിശദീകരിച്ചു.
 

Share this story