മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും രാജ് ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി

rajesh

ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറി വി പി ജോയിയും രാജ് ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും രാജ്ഭവനിൽ നിന്നും മടങ്ങി. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല

നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ അഞ്ചെണ്ണം ഗവർണർ ഇന്ന് ഒപ്പിട്ടിരുന്നു. വകുപ്പു സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പിട്ടത്. അതേസമയം സർവകലാശാല ബില്ലിലും ലോകായുക്ത ബില്ലിലും ഒപ്പിടില്ലെന്ന നിലപാടിലാണ് ഗവർണർ. ബാക്കി നാല് ബില്ലുകളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
 

Share this story