സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി അടുത്ത വർഷം ആരംഭിക്കുമെന്ന് മന്ത്രി റിയാസ്

riyas

സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി അടുത്ത വർഷം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ചിറയിൻകീഴ് മണ്ഡലത്തിലെ കഠിനകുളം കായലിന് കുറെ പുനർനിർമിച്ച പുതുക്കുറിച്ചി പാലവും മംഗലപുരം പഞ്ചായത്തിലെ മുറിഞ്ഞപാലവും തോന്നക്കൽ-കലൂർ മഞ്ഞമല റോഡും തോന്നക്കൽ-വാലിക്കോണം വെയിലൂർ റോഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

തീരദേശ ഹൈവേയെയും കണിയാപുരത്തെയും ബന്ധിപ്പിക്കുന്ന പുതുക്കുറിച്ചി പാലത്തിലൂടെ രണ്ടുവരി ഗതാഗതം സാധ്യമാകും. അഞ്ച് കോടി രൂപയാണ് പദ്ധതി ചെലവ്. ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാത സൗകര്യവുമുണ്ട്.
 

Share this story