സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് മന്ത്രി ശശീന്ദ്രൻ
Thu, 26 Jan 2023

വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും അത് പാലിക്കണം. വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
ഉദ്യോഗസ്ഥർ ഫോൺ എടുക്കുന്നില്ലെന്ന പരാതി എംഎൽഎമാർ ഉൾപ്പെടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ആനകളെ ആക്രമിക്കരുത്. പിടി 7നെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റാണ്. വന്യജീവികളെ പ്രകോപിപ്പിച്ചാൽ പ്രതികാര ബുദ്ധിയോടെ അവറ്റകൾ പ്രതികരിക്കും. പിടി 7 ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി പറഞ്ഞു.