അടുത്ത വർഷം മുതൽ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണമുണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി

sivankutty

സ്‌കൂൾ കലോത്സവം ഭക്ഷണം വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന് മാംസാഹാരം നൽകാൻ തയ്യാറാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. കലോത്സവം അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. മാംസാഹാരം നൽകുന്ന കാര്യം സർക്കാർ പരിശോധിക്കും. അടുത്ത വർഷം മുതൽ ഉറപ്പായും നോൺ വെജ് ഭക്ഷണം ഉണ്ടാകുമെന്ന് ശിവൻകുട്ടി പറഞ്ഞു


കലോത്സവ നടത്തിപ്പിൽ പരാതിയില്ലാത്തതിനാലാണ് ചിലർ നോൺ വെജ് വിവാദമുണ്ടാക്കുന്നതെന്നാണ് മന്ത്രിയുടെ പ്രതികരണം. 60 വർഷത്തെ കലോത്സവ ചരിത്രത്തിൽ ഇല്ലാത്ത വിവാദമാണ് ഇപ്പോൾ ഉണ്ടാക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

Share this story