സംസ്ഥാനത്ത് പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ചതായി മന്ത്രി വീണ ജോർജ്
Jan 12, 2023, 10:51 IST

ഭക്ഷ്യസുരക്ഷാ പരിശോധനയിൽ സംസ്ഥാനത്തെ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷനും വേണം. പച്ചമുട്ട ചേർത്ത മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചതായും മന്ത്രി അറിയിച്ചു.
പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയോണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണക്കാർക്കും ഹെൽത്ത് കാർഡ് വേണം. ഒരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർ ഉണ്ടാകണം. പാഴ്‌സലുകളിൽ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കർ വെക്കുകയും വേണമെന്നും മന്ത്രി അറിയിച്ചു.