പെരിന്തൽമണ്ണ മണ്ഡലത്തിലെ കാണാതായ സ്‌പെഷ്യൽ തപാൽ വോട്ടുപെട്ടി കണ്ടെത്തി

vote

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. 348 തപാൽ വോട്ടുകൾ അടങ്ങിയ മൂന്ന് പെട്ടികളും പെരിന്തൽമണ്ണ ട്രഷറിയിലായിരുന്നു സൂക്ഷിച്ചത്. ഇതിൽ ഒരു പെട്ടി കാണാനില്ലെന്ന് നജീബ് കാന്തപുരവും കെപിഎ മുസ്തഫയും പരാതി നൽകിയിരുന്നു


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. അപാകതകൾ ചൂണ്ടിക്കാട്ടി 348 സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥർ ബാലറ്റ് കവറിൽ ഒപ്പുവെച്ചില്ലെന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ എതിർ സ്ഥാർഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇത് ഹൈക്കോടതിയിലേത്ക് മാറ്റാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പെട്ടി കാണാനില്ലെന്ന കാര്യം മനസ്സിലായത്.

Share this story