നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കും: മന്ത്രി എം ബി രാജേഷ്

Mb Rajesh

തിരുവനന്തപുരം: നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരങ്ങൾ സമൂഹത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര സ്ഥാനത്തേയ്ക്ക് വരികയാണ് നഗരസഭകൾ. കേരളത്തിലേതിന് സമാനമായ രീതിയിൽ നഗര വളർച്ച ലോകത്ത് എവിടെയും കാണാൻ കഴിയില്ല. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തം വഹിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ നഗരസഭകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. അത് നടപ്പിലാക്കാൻ നഗരസഭകളെ സജ്ജമാക്കുക എന്നതാണ് നാം ഏറ്റെടുക്കേണ്ട പ്രധാന ദൗത്യമെന്നും മന്ത്രി പറഞ്ഞു.

മേയഴ്സ് കൗൺസിലും ചെയർമാൻ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേർന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശിൽപശാല ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭകളെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങൾക്ക് നിരവധി എതിർപ്പുകളും പരാതികളുമുണ്ട്. അത് അപ്രത്യക്ഷമാകണം. ആളുകൾ അവരുടെ അവകാശങ്ങൾക്കായാണ് വരുന്നതെന്ന് ജീവനക്കാർക്ക് ബോധ്യപ്പെടണം. നൽകാൻ കഴിയുന്ന സേവനങ്ങൾ യാതൊരു തടസ്സവും കൂടാതെ ജനങ്ങൾക്ക് ലഭ്യമാക്കണം. വൈദഗ്ധ്യത്തിന്റെ അഭാവം പരിഹരിക്കപ്പെടണം. അതിനുള്ള കർമപദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിലൂടെ അഴിമതി ഇല്ലാതാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Share this story