കൊടും തണുപ്പിന്റെ പിടിയിൽ മൂന്നാർ; താപനില മൈനസിലെത്തി

munnar

തണുത്തുവിറച്ച് മൂന്നാർ. താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവിടങ്ങളിൽ  താപനില രേഖപ്പെടുത്തിയത് മൈനസ് ഒന്നിൽ ആണ്. സാധാരണ ഡിസംബർ ആദ്യവാരം എത്തേണ്ട അതിശൈത്യമാണ് ജനുവരിയിൽ അനുഭവപ്പെടുന്നത്

ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസരപ്രദേശങ്ങളിലും കൊടും തണുപ്പാണ് അനുഭവപ്പെട്ടത്. മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കാനായി നിരവധി പേരാണ് മൂന്നാറിലേക്ക് എത്തുന്നത്. തമിഴ്‌നാട് അതിർത്തി ഗ്രാമമായ വട്ടവടയിലും റെക്കോർഡ് തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇവിടെയും താപനില മൈനസിലാണ് തുടരുന്നത്.
 

Share this story