എൻഐഎ റെയ്ഡ്; നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത് പോപുലർ ഫ്രണ്ട്

Harthal

വെള്ളിയാഴ്ച കേരളത്തിൽ ഹർത്തലിന് ആഹ്വാനം ചെയ്ത് പോപുലർ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. എൻഐഎ നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

നേതാക്കളെ അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നും ഇവർ ആരോപിച്ചു. ബുധനാഴ്ച അർധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ് നടത്തിയത്. രാജ്യത്തെമ്പാടുമായി 108 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്ന് മാത്രം ദേശീയ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമടക്കം 18 പേർ അറസ്റ്റിലായി.
 

Share this story