സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തുന്നു

nia

നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ മുൻ ഭാരവാഹികളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. കേരളത്തിലെ 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ റെയ്ഡ്. 12 കേന്ദ്രങ്ങളിലാണ് ഇവിടെ പരിശോധന നടക്കുന്നത്

സംഘടനയുടെ രണ്ടാംനിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഡൽഹിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് രാജ്യവ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിരുന്നു. പിന്നാലെയാണ് സംഘടനയെ നിരോധിക്കുന്നത്

നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. കേരളാ പോലീസിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്.
 

Share this story