ഭീകരപ്രവർത്തനം ലക്ഷ്യമിട്ട് പിഎഫ്‌ഐ നേതാക്കൾ എറണാകുളത്ത് യോഗം ചേർന്നുവെന്ന് എൻഐഎ

pfi

പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഭീകരപ്രവർത്തനത്തിന് വിവിധയിടങ്ങളിൽ യോഗം ചേർന്നെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. എറണാകുളം ജില്ലയിലെ പെരിയാർവാലിയിലായിരുന്നു യോഗം. നിരോധിച്ച ശേഷവും പിഎഫ്‌ഐയുടെ തുടർ പ്രവർത്തനങ്ങൾ എങ്ങനെ കൊണ്ടുപോകണമെന്നടക്കം നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്നെന്നാണ് എൻഐഎ നൽകുന്ന പ്രാഥമിക വിവരം.

നിരോധിച്ച സംഘടനയുമായി നേരത്തെ പ്രവർത്തിച്ചവരെ കൂടെകൂട്ടി പുതിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവെന്നും എൻഐഎ കണ്ടെത്തൽ. 
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ് നടത്തുകയാണ്. പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എൻഐഎ പരിശോധന നടത്തുന്നത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെയുമാണ് എൻഐഎ സംഘം അന്വേഷിക്കുന്നത്. ഡൽഹിയിൽ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. എൻഐഎയുടെ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്.

Share this story