പിഎഫ്‌ഐയുടെ പ്രധാന ആയുധ പരിശീലകനാണ് മുഹമ്മദ് മുബാറക് എന്ന് എൻഐഎ

mubarak

പോപുലർ ഫ്രണ്ട് കേസിൽ അറസ്റ്റിലായ അഭിഭാഷകൻ മുഹമ്മദ് മുബാറകിനെ അഞ്ച് ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. മുഹമ്മദ് മുബാറക് പോപുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകനാണെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പോപുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നുമായിരുന്നു മുബാറകിന്റെ വാദം

കഴിഞ്ഞ ദിവസം നടന്ന റെയ്ഡിലാണ് എൻഐഎ മുബാറകിനെ അറസ്റ്റ് ചെയ്തത്. പ്രമുഖ നേതാക്കളെയടക്കം വധിക്കുന്നതിന് പോപുലർ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് ലിസ്റ്റിലെ അംഗമായിരുന്നു മുബാറക് എന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. കുംഫു അടക്കമുള്ള ആയോധന കലകളിൽ ഇയാൾ പണ്ടേ വിദഗ്ധനാണ്. 

എടവനക്കാട് സ്വദേശിയാണ് മുബാറക്. മൂന്ന് വർഷം മുമ്പാണ് അഭിഭാഷകനായി കൊച്ചിയിലെത്തുന്നത്. ഹൈക്കോടതി അഭിഭാഷകനാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഹൈക്കോടതിയിൽ ഇയാളെ അധികം കണ്ടവരില്ല. മുബാറകുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകരും ചില ഓൺലൈൻ മാധ്യമ പ്രവർത്തകരും എൻഐഎയുടെ നിരീക്ഷണ വലയത്തിലാണ്. ഇയാളുടെ വീട്ടിൽ നിന്നും വിവിധ ആയുധങ്ങളും എൻഐഎ പിടിച്ചെടുത്തിരുന്നു.
 

Share this story