ഇതര സമുദായക്കാരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കാൻ പിഎഫ്‌ഐക്ക് രഹസ്യ വിംഗ് ഉണ്ടായിരുന്നുവെന്ന്‌ എൻഐഎ

pfi

ഇതര സമുദായത്തിൽ പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കാൻ പോപുലർ ഫ്രണ്ടിന് രഹസ്യവിഭാഗം ഉണ്ടായിരുന്നതായി എൻഐഎ. സംസ്ഥാനവ്യാപകമായി റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും വിവരശേഖരണവും പട്ടിക തയ്യാറാക്കലും നടത്തുന്നത് ഈ സീക്രട്ട് വിംഗ് ആണെന്നും കോടതിയിൽ എൻഐഎ പറഞ്ഞു

പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെട്ടവരെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പിഎഫ്‌ഐ നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ റിമാൻഡ് 180 ദിവസമായി വർധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
 

Share this story