നരസിംഹ ജ്യോതി പുരസ്‌കാരം ഉണ്ണി മുകുന്ദന്

Kerala

ആനയടി : നരസിംഹ ജ്യോതി പുരസ്‌കാരം ഉണ്ണി മുകുന്ദന്. ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ 2023ലെ തിരുവുത്സവത്തോട് അനുബന്ധിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവർക്കായി ആനയടി ഭരണ സമതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരമാണ് നരസിംഹ ജ്യോതി പുരസ്‌കാരം. മാവേലിക്കര എംപി കൊടികുന്നിൽ സുരേഷ് നൽകിയ പുരസ്‌കാരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഏറ്റുവാങ്ങി.

ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം മുക്യ അഥിതി ആയിരുന്നു. നരസിംഹ ജ്യോതി പുരസ്‌കാരം ലഭിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. ചരിത്ര പ്രസിദ്ധമാണ് ആനയടി ക്ഷേത്രവും ഗജമേളയും 100ൽ പരം ആനകളെ ഗജമേളയിൽ എഴുന്നളിക്കുന്ന ഏക ക്ഷേത്രമാണ് ആനയടി ക്ഷേത്രം. 

നരസിംഹ ജ്യോതി പുരസ്‌കാരം ലഭിച്ചവർ

1. തെന്നല ബാലകൃഷ്ണ പിള്ള (രാഷ്ട്രീയം )
2. ഡോ. രവിപിള്ള . (സാമൂഹികം )
3. വിനിത് (സിനിമ )
4. ലക്ഷ്മി ഗോപാല സ്വാമി (സിനിമ )
5. കെപിഎസ്ഇ ലളിത (സിനിമ )
6. മനോജ്‌. കെ. ജയൻ (സിനിമ )
7. വിജയ് യേശുദാസ് (സംഗിതം, സിനിമ )
8. ഉണ്ണി മുകുന്ദൻ (സിനിമ )

Share this story