നയന സൂര്യയുടെ മരണത്തിൽ പുനരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ
Wed, 4 Jan 2023

യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു
നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇപ്പോൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്‌സിയോഫീലിയയാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തൽ. മൂന്ന് വർഷത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം പുറത്തുവരുന്നത്. അതിനാൽ പുനരന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്ന് താത്പര്യപ്പെടുന്നതായി കത്തിൽ സതീശൻ പറഞ്ഞു.