നയനയുടെ മരണം: പ്രത്യേക സംഘത്തെയോ ക്രൈംബ്രാഞ്ചിനെയോ നിയോഗിക്കാൻ സാധ്യത
Wed, 4 Jan 2023

യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ മ്യൂസിയം പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അപാകതയുണ്ടെന്ന് തുടരന്വേഷണത്തിലെ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. നയനയുടെ മരണകാരണം കഴുത്തിനേറ്റ പരുക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത ആരോപിച്ച് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തുവന്നത്
നയനയുടേത് കൊലപാതകമല്ലെന്നും സ്വയം പരുക്കേൽപ്പിക്കുന്ന പ്രത്യേക തരം മാനസികാസ്വാസ്ഥ്യം നയനക്കുണ്ടെന്നുമായിരുന്നു മ്യൂസിലയം പോലീസിന്റെ നിരീക്ഷണം. പക്ഷേ കഴുത്തിലുണ്ടായ മുറിവ്, ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണം എത്തിയിരുന്നില്ല. 2019 ഫെബ്രുവരി 29നാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.