ലൂർദ് ആശുപത്രിയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റിദ്ധാരണ ജനകം: ഡയറക്ടർ ഫാ. ഷൈജു തൊപ്പിൽ

Metro

കൊച്ചി: ലൂർദ് ആശുപത്രിയിലെ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റിദ്ധാരണ ജനകമെന്ന് ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തൊപ്പിൽ. ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ സംവിധാനങ്ങളും ലൂർദ് ഡിബിഎസ് പ്രോഗ്രാമിന്റെ രണ്ടാം വാർഷികവും ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി ആൻ്റണി രാജു ആണെന്നാണ് തീരുമാനിച്ചിരുന്നത്. പിന്നീട് തിരക്കുകൾ കൊണ്ട് പരിപാടിയിൽ  എത്തിച്ചേരാൻ സാധിക്കില്ലെന്ന് അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നു. 

അതിനനുസരിച്ചാണ് ആശുപത്രിയിൽ പരിപാടിക്കായി മറ്റ് അതിഥികളെ തീരുമാനിച്ചത്. കൊച്ചിയിൽ ഒന്നിലേറെ ചടങ്ങുകളിൽ പങ്കെടുക്കാൻ ഉള്ളതിനാൽ സമയത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം ആശുപത്രിയിൽ അറിയിച്ചിരുന്നുവെന്നും  കേരള കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക് ഇന്ന് തന്നെയുള്ള മറ്റൊരു പരിപാടിയിൽ വച്ച് അദ്ദേഹം സമ്മാനിച്ചു എന്നും ഫാദർ ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു.

Share this story