വാനോളം ഉയരത്തിൽ നെയ്മർ; പാലക്കാടും പടുകൂറ്റൻ ഫ്ലക്സ്

SP

പാലക്കാട് കോട്ടോപാടത്ത് ബ്രസീൽ ആരാധകരുടെ ആവേശം നുരഞ്ഞുയർത്തി നെയ്‌മറുടെ ഫ്ലക്സ് സ്ഥാപിച്ചു.65 അടി ഉയരമുള്ള പടു കൂറ്റൻ ഫ്ലെക്സാണ് സെന്ററിൽ തന്നെ സ്ഥാപിച്ചത്

മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരുടെ ഫ്ലെക്സുകൾക്കൊപ്പമാണ് തങ്ങളുടെ പ്രിയ താരത്തെ ബ്രസീൽ ആരാധകർ ഉയർത്തിയത്.ഫ്ലെക്സ് സ്ഥാപിക്കാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു

ഏറെ നീണ്ട ഗതാഗത കുരുക്ക് നീക്കാനെത്തിയ പോലീസുമായാണ് സംഘർഷമുണ്ടായത്.ഇതിനെ തുടർന്ന് പോലീസ് ലാത്തി വീശിയിരുന്നു.

Share this story