കെ സുധാകരനെതിരെ പരാതി ലഭിച്ചിട്ടില്ല; കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കില്ല: കെസി വേണുഗോപാൽ

kc venugopal

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സുധാകരനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണം. ഇക്കാര്യത്തിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ല. കോടതി മേൽനോട്ടത്തിൽ വിശ്വാസ്യതയുള്ള ഏജൻസി അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 

സോളാർ കേസിൽ നിലപാട് നേരത്തെ അറിയിച്ചതാണെന്നും പുതുതായി ഒന്നും പറയാനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. നേരത്തെ സോളാർ കേസിൽ കെസി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചതായി സിബിഐ പറഞ്ഞിരുന്നു.
 

Share this story