എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടത്; തരൂരിനെതിരെ കെസി വേണുഗോപാൽ

kc

ശശി തരൂരിനെ പരോക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടത്. കോൺഗ്രസുകാർ പരസ്പരം പറയുന്നത് ചർച്ചയാക്കാൻ ഇടവരുത്തരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. എന്തൊക്കെ പുറത്തു പറയണം പറയേണ്ട എന്ന് നേതാക്കൾ തന്നെ ചിന്തിക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു

ഭാരത് ജോഡോ യാത്ര കേരളത്തിൽ പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പിന് കാരണമായി. പഞ്ചായത്ത്, മുൻസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയം കൈവരിച്ചു. ബ്ലോക്കുകളിൽ വീടുകൾ കയറി പ്രചാരണം നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്. മൂന്ന് മാസം പ്രചാരണം നടത്തും. ഭാരത് ജോഡോ യാത്രയുടെ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 

Share this story