മദ്യം വാങ്ങാൻ പണം നൽകിയില്ല; തൃശ്ശൂരിൽ മകൻ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു

fire

തൃശ്ശൂർ പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ചമന്നൂർ സ്വദേശി ശ്രീമതിക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള തർക്കത്തിനൊടുവിലാണ് മനോജ് ശ്രീമതിയെ തീ കൊളുത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
 

Share this story