സ്‌കൂൾ കലോത്സവത്തിൽ ഇനി പാചകം ചെയ്യാനില്ല; നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയെന്ന് പഴയിടം

pazhayidam

സ്‌കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്കയുണ്ടാക്കി. നോൺവെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണ്. സ്‌കൂൾ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുമ്പൊരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്നും പഴയിടം പറഞ്ഞു

സ്‌കുൾ കലോത്സവത്തിൽ നോൺ വെജ് ഇല്ലെന്ന് പറഞ്ഞ് ചിലർ വിവാദമുണ്ടാക്കിയിരുനന്നു. ഇതിന് പിന്നാലെ അടുത്ത വർഷം കലോത്സവത്തിൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്‌കരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
 

Share this story