റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകേണ്ട സാഹചര്യമില്ല: ധനമന്ത്രി

balagopal

സംസ്ഥാനത്ത് റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്തു തീർക്കും. കടയടച്ച് പ്രതിഷേധിക്കുമെന്നത് വാർത്തകളിൽ ആണ് കണ്ടത്. അക്കാര്യം ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു

ബജറ്റിൽ വെച്ച 98 ശതമാനം തുകയും നൽകി കഴിഞ്ഞു. പല ഘട്ടങ്ങളിലായി അധിക തുക റേഷൻ കടയുടമകൾക്ക് നൽകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ചെറിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. കട അടച്ചിടേണ്ട സാഹചര്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് റേഷൻ വ്യാപാരികൾ അറിയിച്ചിരിക്കുന്നത്.
 

Share this story