കാര്യമായ കൂടിയാലോചനകള്‍ നടക്കുന്നില്ല;ഇടതുമുന്നണിയെ വിമര്‍ശിച്ച് വീണ്ടും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ
Jan 28, 2023, 18:44 IST

തിരുവനന്തപുരം: ഇടതുമുന്നണിയെ വിമര്‍ശിച്ച് വീണ്ടും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. എൽഡിഎഫിൽ കാര്യമായ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും എല്‍ഡിഎഫ് വികസന രേഖയില്‍ സൂക്ഷ്മമായ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. റോഡ് നിര്‍മാണത്തിലുള്‍പ്പെടെ കാലതാമസമാണെന്നും അദ്ദേഹം ഉന്നയിച്ചു.
സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും സ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും ചെലവ് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.