കലോത്സവത്തിൽ നോൺ വെജ് അപ്രായോഗികം; വിവാദത്തിന് പിന്നിൽ മന്ത്രിയും സർക്കാരും:കെപിഎ മജീദ്

majeed

സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ വിഭാഗീയതയുണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യമുയർന്നത് ഇടത് കേന്ദ്രങ്ങളിൽ നിന്നാണ്. ഒരു കാര്യവുമില്ലാതെ മന്ത്രി ഇത് ഏറ്റുപിടിച്ചു

വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താത്പര്യമില്ലാത്തവരുണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. അത് പ്രായോഗികവുമല്ല. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നത് കേട്ട്, ആരോടും ചർച്ച ചെയ്യാതെ നോൺ വെജ് വിഭവങ്ങളും ഇനി വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടതെന്നും കെപിഎ മജീദ് പറഞ്ഞു.
 

Share this story