കാക്കനാട്ടെ സ്‌കൂളിൽ പ്രൈമറി ക്ലാസിലെ 19 കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

noro

എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്‌കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 കുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് നോറോ വൈറസ് എന്ന് സ്ഥിരീകരിച്ചത്

സ്‌കൂളിലെ പ്രൈമറി ക്ലാസുഖൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യവിഷബാധക്ക് സമാനമായ ഛർദിയും വയറിളക്കവും അടക്കമുള്ള ലക്ഷണങ്ങളാണ് കുട്ടികളിൽ കണ്ടത്. ഇവരിൽ ചിലരുടെ മാതാപിതാക്കളിലും സമാന ലക്ഷണങ്ങൾ കണ്ടിരുന്നു. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് എന്ന് കണ്ടെത്തിയത്.
 

Share this story