സ്‌കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ
Tue, 20 Dec 2022

സ്‌കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. കണ്ണൂർ കേളകം പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രതിയും ഇരയും പ്രായപൂർത്തിയാകാത്തവരാണ്
ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പ്ലസ് ടു വിദ്യാർഥി കൈക്കലാക്കി. ഇവർ തമ്മിലുണ്ടായിരുന്ന സൗഹൃദം മുതലെടുത്താണ് വിദ്യാർഥി ദൃശ്യങ്ങൾ പകർത്തിയതും ഇരയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നതും.