ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സ് മരിച്ച സംഭവം; ഹോട്ടൽ അടിച്ചു തകർത്ത് ഡിവൈഎഫ്‌ഐ

kuzhimanthi

കോട്ടയം സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സായ രശ്മി രാജ് മരിച്ച സംഭവത്തിൽ മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രകടനം. പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐക്കാർ ഹോട്ടൽ അടിച്ചു തകർത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു

ഡിവൈഎഫ്‌ഐ പ്രവർത്തകർ കടയുടെ ബോർഡുകളും മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും തല്ലിത്തകർത്തു. നഗരസഭയുടെ പരിശോധന നടക്കാത്തതിനാലാണ് ഇത്തരത്തിൽ മരണം സംഭവിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് നേരത്തെയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ നടപടിയെടുക്കാത്തതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്.
 

Share this story