സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; ഗവർണറുടെ അന്തിമ തീരുമാനം നാളെ

Gov vs

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ തുടരുന്നു. ഗവർണർ നാളെ അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്.

ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ വിധി പറയുന്നതിന് മുമ്പാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. 4ന് സത്യപ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രി സമയം തേടിയതിനെ തുടർന്നാണ് ഗവർണർ നിയമോപദേശം തേടിയത്. സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കാൻ ഗവർണർ സ്റ്റാൻഡിംഗ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.

Share this story