കമ്മീഷൻ പകുതി മാത്രം: റേഷൻ വ്യാപാരികൾ ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

ration

സംസ്ഥാനത്ത് ശനിയാഴ്ച റേഷൻ കടകൾ അടച്ചിടും. റേഷൻ കമ്മീഷൻ സർക്കാർ പൂർണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല മസരം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാകൂ എന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. 

കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിലുമില്ല. ഇതോടെയാണ് വിവിധ സംഘടനാ നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്. സിഐടിയു, എഐടിയുസി അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. സമരത്തിന്റെ നോട്ടീസ് നാളെ നൽകും.
 

Share this story