വിദഗ്ധ ചികിത്സക്ക് ശേഷം ഉമ്മൻ ചാണ്ടി ജർമനിയിൽ നിന്നും തിരികെയെത്തി

oommen chandy

ജർമനിയിലെ ചികിത്സക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചെത്തി. ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻ ചാണ്ടിയും കുടുംബവും എത്തിയത്. ലേസർ ശസ്ത്രക്രിയയാണ് ജർമനയിൽ ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു

നവംബർ ആറിനാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. ഒക്ടോബർ 31നാണ് അദ്ദേഹം 79ാം പിറന്നാൾ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.
 

Share this story