ശശി തരൂരിന് കോട്ടയത്ത് വേദിയൊരുക്കാൻ ഉമ്മൻ ചാണ്ടി വിഭാഗം; ഡിസംബർ 3ന് മഹാസമ്മേളനം

tharoor

ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കെപിസിസിയുടെ അപ്രഖ്യാപിത വിലക്കുണ്ടെന്ന ആരോപണങ്ങൾക്കിടെ കോട്ടയത്ത് തരൂരിന് വേദിയൊരുക്കാൻ ഉമ്മൻ ചാണ്ടി വിഭാഗം. ഡിസംബർ 3ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ ശശി തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ചിന്റു കുര്യൻ ജോയിയാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്. പരിപാടിയുടെ പ്രചാരണ ബോർഡിൽ നിന്ന് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയിട്ടുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നതയുണ്ടെങ്കിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്നും സംഘടന പറയുന്നു.
 

Share this story